Today: 30 Jun 2025 GMT   Tell Your Friend
Advertisements
ജസ്ററിന്‍ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്യ്രൂള്‍ സിറ്റി ഗാലറിയില്‍ ആരംഭിച്ചു
Photo #1 - Germany - Otta Nottathil - oelmalerei_Justin_Panakkal_breuhl_2024
ബര്‍ലിന്‍: ജര്‍മനിയിലെ അറിയപ്പെടുന്ന ആര്‍ട്ടിസ്ററായ ജസ്ററിന്‍ പനയ്ക്കലിന്റെ ചിത്രരചന സൃഷ്ടികള്‍ ബ്യ്രൂള്‍ സിറ്റി ഗാലറിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 16 ന് സിറ്റി റോബര്‍ട്ട് സാസ്സ് ഡെപ്യൂട്ടി മേയര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലയാളികള്‍ക്കൊപ്പം നിരവധി ജര്‍മന്‍കാരും സംബന്ധിച്ചു. കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, ദര്‍ശന തീയേറ്റേഴസ് മാനേജര്‍ ഗ്ളെന്‍സന്‍ മൂത്തേടന്‍, ജോയി മാണിക്കത്ത്, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ജോണ്‍ മാത്യു, ബ്യ്രൂള്‍ സിറ്റി കള്‍ച്ചറല്‍ വിഭാഗം മേധാവി ബ്രിഗിന്റെ ഫ്രീറിക്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജസ്ററിന്‍ പനയ്ക്കലിന്റെ നാലാമത്തെ ചിത്രകലാ പ്രദര്‍ശനമാണിത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പ്രദര്‍ശന സമയം. ഒക്ടോബര്‍ 28 ന് പ്രദര്‍ശനം സമാപിയ്ക്കും. ഭാരതീയ സംസ്ക്കാരത്തിന് മൂല്യം കൊടുത്ത്, യൂറോപ്യന്‍ സംഗ്ക്കാരവുമായി സമന്വയിപ്പിച്ചാണ് പല സൃഷ്ടികളും ചമയ്ക്കുന്നത്. കൊളോണ്‍ കാരിത്താസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എന്റെ ലോകം(നിവില്‍ നമ്മുടെ ലോകം) ലിറ്ററേച്ചര്‍ മാസികയുടെ മുഖചിത്രത്തിന് ഇരുപത് വര്‍ഷക്കാലം നിറക്കൂട്ട് ചാര്‍ത്തിയത് ജസ്ററിന്റെ മനോമുകുരത്തില്‍ വിരിഞ്ഞ രൂപങ്ങളായിരുന്നു.കൊളോണ്‍ കേരള സമാജം, ദര്‍ശന തീയേറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളില്‍ സജീവപ്രവര്‍ത്തകനാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ലുഡ്വിഗ് പ്രേഗറിന്റെ സിത്താര്‍ മ്യൂസിക് ഉണ്ടായിരുന്നു. ജസ്ററിന്‍ പനയ്ക്കലിനു വേണ്ടി കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി നന്ദി പറഞ്ഞു. യൂറോപ്പിലെ പ്രശസ്തനായ ചിത്രകാരന്‍ മാക്സ് ഏണസ്ററിന്റെ ജന്മസ്ഥലമായ ബ്രൂളില്‍ കഴിഞ്ഞ 43 വര്‍ഷമായി കുടുംബസമേതം (ഭാര്യ എലിസബെത്ത്, മകള്‍ ജാസ്മിന്‍, മകന്‍ ജെന്‍സ്) താമസിയ്ക്കുന്ന ജസ്ററിന്‍ എറണാകുളം കുമ്പളങ്ങി സ്വദേശിയാണ്.
- dated 21 Oct 2024


Comments:
Keywords: Germany - Otta Nottathil - oelmalerei_Justin_Panakkal_breuhl_2024 Germany - Otta Nottathil - oelmalerei_Justin_Panakkal_breuhl_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
heat_wave_germany_40_grad_wednesay_june_2025
ജര്‍മനിയില്‍ താപനില 40 ഡിഗ്രിയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
perunal_syro_malabar_community_cologne_2025_kodiyeri
കൊളോണില്‍ മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി Recent or Hot News
തുടര്‍ന്നു വായിക്കുക
perunal_syro_malabar_community_cologne_kodiyettan_2025
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
minimum_wage_germany_raise_14_60_euro_2027
2027 ല്‍ ജര്‍മ്മനി മിനിമം വേതനം 14.60 യൂറോയായി ഉയര്‍ത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
mar_raphel_thattil_in_cologne_germany_june_26_2025
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
migrants_leaving_germany_why
കുടിയേറ്റക്കാര്‍ക്ക് ജര്‍മനി മടുക്കുന്നു
തുടര്‍ന്നു വായിക്കുക
germany_remonstration_stop_july_2025
റിമോണ്‍സ്ട്രേഷന്‍ നിര്‍ത്തലാക്കിയ തീരുമാനം പ്രാബല്യത്തിലേക്ക്; ജര്‍മന്‍ വിസ നിരസിച്ചാല്‍ ഇനി ഫ്രീ അപ്പീല്‍ ഇല്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us